ഏങ്ങണ്ടിയൂർ: സ്വന്തം മുഖം ഉയർത്തി നടക്കാൻ പോലും പെൺകുട്ടികൾ വിമുഖത കാണിക്കുകയാണിപ്പോഴുമെന്നും സ്ത്രീ തുല്യത ആരംഭിക്കേണ്ടത് കുടുംബ അകത്തളങ്ങളിൽ നിന്നാണെന്നും എഴുത്തുകാരിയും നാട്ടിക ശ്രീനാരായണ കോളജ് പ്രിൻസിപ്പലുമായ ഡോ. പി.എസ്. ജയ.
ചേറ്റുവയിൽ എസൻസ് ഓണോത്സവത്തോടനുബന്ധിച്ച് നടന്ന വനിത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്ന അവർ. സീമ ഗണേശ് അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം വി.ഡി. പ്രേം പ്രസാദ്, സാമൂഹിക പ്രവർത്തക എം.ജി. ജയശ്രീ, വനിത വിഭാഗം കൺവീനർ സുചിത്ര സന്തോഷ്, ജോത്സന മുരളി, സ്മിത സുധീർ എന്നിവർ സംസാരിച്ചു. മികച്ച വനിത സംരംഭക സുമില ജയരാജ്, എഴുത്തുകാരി നിജി പ്രജീഷ്, നാടൻപാട്ട് കലാകാരികളായ മിനി എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.