വടക്കാഞ്ചേരി: യുവാവിനെ വലതുകാൽ അറ്റ നിലയിൽ കണ്ടെത്തി. ഓട്ടുപാറ ഉദയനഗർ ഒന്നാം സ്ട്രീറ്റിലാണ് എരുമപ്പെട്ടി നെല്ലുവായ് കുട്ടഞ്ചേരി സ്വദേശി കാങ്കലാത്ത് വീട്ടിൽ ഉണ്ണിക്കുട്ടനെ (36) ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരിക്കുകളോടെ എങ്കക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിനോട് ചേർന്ന പറമ്പിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം. നിലവിളി കേട്ട് എത്തിയ പ്രദേശവാസികൾ കണ്ടത് ചോരയിൽ കുളിച്ച ഉണ്ണിക്കുട്ടനെയാണ്. കമ്പിവടികൾ പോലുള്ള ആയുധങ്ങളുമായി ഏതാനും പേർ പ്രദേശത്തുനിന്ന് ഓടിയകന്നതായും പറയുന്നു.
ഇരുകാലിനും മുട്ടിന് താഴെയാണ് പരിക്ക്. വലത് കാൽ ഒടിഞ്ഞ് തൂങ്ങിയ നിലയിലുമാണ്. ഇടത്തേ കാലിനും പരിക്ക് ഗുരുതരമാണ്. ഫ്ലാറ്റിെൻറ പരിസരത്ത് രാത്രിയിൽ ഉൾെപ്പടെ അപരിചിത വാഹനങ്ങൾ വന്ന് പോകുന്നതായി പ്രദേശവാസികൾ പറയുന്നു. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരാണ് യുവാവിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയക്ക് വിധേയനാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.