വെള്ളനാട് നീന്തൽക്കുളം നവീകരിച്ച്​ തുറന്നുകൊടുക്കണം

നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിലെ നീന്തൽക്കുളം കായികപ്രേമികൾക്ക് തുറന്നുകൊടുക്കണമെന്ന് സി.പി.ഐ വെള്ളനാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, വെള്ളനാട് സതീശൻ, അരുവിക്കര വിജയൻ നായർ, ജി. രാജീവ്, ജി. രാമചന്ദ്രൻ, ഇഞ്ചപ്പുരി സന്തു, സജീവ്, വെള്ളനാട് ഹരി, പുതുക്കുളങ്ങര ഹരി തുടങ്ങിയവർ സംസാരിച്ചു. കുടുംബ സംഗമം പൂവച്ചൽ ഷാഹുൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി സുനിൽ നീലിമ​െയയും അസി. സെക്രട്ടറിയായി പ്രസന്നദാസിനെയും തെരഞ്ഞെടുത്തു. ഫോട്ടോ : സി.പി.ഐ വെള്ളനാട്​ ലോക്കൽ സമ്മേളനം വെള്ളനാട് ക്ഷീരസംഘം ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.