നെടുമങ്ങാട്: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ജനജീവിതം ദുസ്സഹമാക്കിയെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി. മുഖ്യമന്ത്രിയും മന്ത്രിമാരും കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്ത് പാർട്ടി താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആനാട് വടക്കേല ബൂത്ത് കമ്മിറ്റി സമ്മേളനവും ഐ.എൻ.ടി.യു.സി വടക്കേല യൂനിറ്റ് ഉദ്ഘാടനവും ഐഡന്റിറ്റി കാർഡ് വിതരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മുൻ നിർവാഹകസമിതി അംഗം ആനാട് ജയൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ നെട്ടറക്കോണം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജി. പുരുഷോത്തമൻ നായർ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എസ്.എൻ. പുരം ജലാൽ, കോൺഗ്രസ് ആനാട് മൂഴി മണ്ഡലം പ്രസിഡന്റുമാരായ പുത്തൻപാലം ഷഹീദ്, വേട്ടമ്പള്ളി സനൽ, ഐ.എൻ.ടി.യു.സി വാമനപുരം നിയോജകമണ്ഡലം പ്രസിഡന്റ് കല്ലറ ബാലചന്ദ്രൻ, ഹുമയൂൺ കബീർ, ആർ.ജെ. മഞ്ജു, ആർ. അജയകുമാർ, എം.എൻ. ഗിരി, എ. മുരളീധരൻ നായർ, ആനാട് ഗോപകുമാർ, ഉഷാ നന്ദിനി, പി. പ്രേമൻ, വേലപ്പൻ നായർ, അനന്ദു ആനാട്, ആനന്ദ് ആർ. നായർ, ജോയ്, ജോസ്, ബാബുരാജ്, ആദർശ് ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ : കോൺഗ്രസ് ആനാട് വടക്കേല ബൂത്ത് കമ്മിറ്റി സമ്മേളനവും ഐ.എൻ.ടി.യു.സി വടക്കേല യൂനിറ്റ് ഉദ്ഘാടനവും പാലോട് രവി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.