സ്കൂൾ റോഡ് കൈയേറി പൊലീസിന്‍റെ തൊണ്ടിമുതൽ കിളിമാനൂർ: സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കിയാകുമ്പോഴും കിളിമാനൂർ ടൗൺ യു.പി സ്കൂളിലേക്കുള്ള റോഡ് വാഹനങ്ങളുടെ ശവപ്പറമ്പ്. കിളിമാനൂർ െപാലീസ് സ്റ്റേഷന് സമീപമുള്ള പഴയ റോഡ് െപാലീസ് കൈയേറി വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. സ്കൂൾ മതിലിനോട് ചേർന്നാണ് അമ്പതോളം പെറ്റി വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നത്. തെരുവ് നായ്ക്കൾ, ഇഴജന്തുക്കളടക്കമുള്ളവയുടെ കേന്ദ്രമാണിവിടം. വർഷങ്ങൾക്ക് മുമ്പ് പിടികൂടിയ വാഹനങ്ങളിൽ പലതും തുരുമ്പിച്ച നിലയിലാണ്. സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ഉപയോഗിക്കുന്ന റോഡ് പൊലീസ് ൈകയേറി തൊണ്ടി മുതൽ നിക്ഷേപകേന്ദ്രമാക്കി മാറ്റി. റോഡരികിലുള്ള ക്ഷേത്രത്തിലേക്കും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. പഴയകുന്നുമ്മേൽ പഞ്ചായത്ത് അടിയന്തരമായി വാഹനങ്ങൾ നീക്കം ചെയ്ത് അപകട ഭീതി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.