ചികിത്സ സഹായ വിതരണം

പാറശ്ശാല: ശ്രീരാഗം ചാരിറ്റബിള്‍ ഗ്രൂപ് സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം 2022 ഭാഗമായി നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മണ്ഡലങ്ങളിലെ കിടപ്പ് രോഗികള്‍ക്കുള്ള എയര്‍ ബെഡുകളുംചികിത്സ സഹായധന വിതരണവും നടന്നു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. മഹേശ്വരം ശ്രീശിവപാര്‍വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ചു. പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് ഈപ്പന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ധനസഹായ വിതരണവും നെയ്യാറ്റിന്‍കര നഗരസഭ പാറശ്ശാല പാലിയേറ്റിവ് കെയറിന്റെ കീഴിലുള്ള കിടപ്പ് രോഗികള്‍ക്കുള്ള എയര്‍ ബെഡ് വിതരണവും നഗരസഭ ചെയര്‍മാന്‍ പി.കെ. രാജ് മോഹൻ നിർവഹിച്ചു. എൻ.എസ്​.എസ് താലൂക്ക് യൂനിയന്‍ ചെയര്‍മാന്‍ പി.എസ്. നാരായണന്‍ നായര്‍, തഹസില്‍ദാര്‍ ശോഭ സതീഷ്, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സൻ പ്രിയ സുരേഷ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജോസ് ഫ്രാങ്ക്‌ളിന്‍, എന്‍.കെ. അനിതകുമാരി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എസ്. രാഘവന്‍നായര്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, ടി. ശ്രീകുമാര്‍, സജീവ്കുമാര്‍, ആര്‍. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.