സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധികൻ ബസിടിച്ച് മരിച്ചു

ചിത്രം നേമം: സ്കൂട്ടർ യാത്രികനായ വയോധികൻ ബസിടിച്ച് മരിച്ചു. കരമന നെടുങ്കാട് കുന്നിൻപുറം ദേവികൃപയിൽ രാമചന്ദ്രൻ (86) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്​ ആറു മണിയോടുകൂടി കരമന-കളിയിക്കാവിള ദേശീയപാതയിൽ കൈമനം ജങ്​ഷന് സമീപമായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ, തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രാമചന്ദ്രന്‍റെ ശരീരത്തിലൂടെ ബസിന്‍റെ ചക്രങ്ങൾ കയറിയിറങ്ങി. ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കരമനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പ്രവാസി മലയാളിയായിരുന്നു. ഗിരിജയാണ് ഭാര്യ. രേഷ്മ, ഗ്രീഷ്മ എന്നിവർ മക്കളാണ്. കരമന പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.