ഖേലോ ഇന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ കേരള സർവകലാശാലക്ക്​ മികച്ച വിജയം

തിരുവനന്തപുരം: ബംഗളൂരു ജെയിൻ യൂനിവേഴ്സിറ്റിയിൽ നടന്ന ഖേലോ ഇന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ കേരള സർവകലാശാല ഫുട്ബാൾ, കരാ​േട്ട, അത്​ലറ്റിക്സ്​, സ്വിമ്മിങ്​ ഇനങ്ങളിൽ വിജയം കരസ്ഥമാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ്​ കോളജിലെ അപർണ റോയി 100 മീറ്റർ ഹർഡിൽസിൽ സ്വർണ മെഡലും എൽ.എൻ.സി.പിയിലെ ശ്രീഹരി എസ്​. കരാ​േട്ടയിൽ വെള്ളിയും സ്വിമ്മിങ്ങിൽ നെടുമങ്ങാട് ഗവ. കോളജിലെ നിർമല ആർ. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ വെങ്കലവും നേടി. കൂടാതെ കേരള സർവകലാശാല ഫുട്ബാൾ പുരുഷവിഭാഗത്തിന് വെള്ളിയും ലഭിച്ചു. വൈസ്​ ചാൻസലർ, പ്രോ-വൈസ്​ ചാൻസലർ, രജിസ്​ട്രാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, ഫിസിക്കൽ എജുക്കേഷൻ അസിസ്റ്റന്‍റ്​ ഡയറക്ടർ എന്നിവർ അനുമോദിച്ചു. ചിത്രം- jain university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.