സു​നി​ൽ കു​മാ​ർ,

മു​ത്തു​കു​മാ​ർ,ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ജ​യ് ബാ​ബു

മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരന് ക്രൂരമർദനം; പ്രതികൾ അറസ്റ്റിൽ

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ട്രോ​ളി അ​റ്റ​ൻ​ഡ​റെ അ​ക്ര​മി​ക​ൾ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി. പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ട്ടം ചാ​ല​ക്കു​ഴി കേ​ദാ​രം ന​ഗ​ർ സ്വ​ദേ​ശി അ​ജ​യ് ബാ​ബു​വി​നെ (34)യാ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ അ​ക്ര​മി​ക​ൾ മ​ർ​ദി​ച്ച​ത്. ത​ല​ക്കും വാ​രി​യെ​ല്ലി​നും കാ​ലി​നും പ​രി​ക്കേ​റ്റ അ​ജ​യ് ബാ​ബു ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ത​ട്ടു​ക​ട ന​ട​ത്തു​ന്ന കു​മാ​ര​പു​രം ടാ​ഗോ​ർ ഗാ​ർ​ഡ​ൻ​സ് തോ​പ്പി​ൽ വീ​ട്ടി​ൽ സു​നി​ൽ കു​മാ​ർ (56 -കാ​ട്ടു​ണ്ണി), ഇ​യാ​ളു​ടെ സ​ഹാ​യി​യും പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ മു​ത്തു​കു​മാ​ർ (34) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30 ഓ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​ത്തെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. സു​നി​ൽ​കു​മാ​ർ കാ​ഷ്വാ​ലി​റ്റി പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ ബ​ഹ​ളം വെ​ക്കു​ന്ന​ത് കേ​ട്ടു​വ​ന്ന അ​ജ​യ്ബാ​ബു പ​റ​ഞ്ഞു​വി​ല​ക്കി​യ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് മ​ർ​ദ​നം.

ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ക​യും ആ​യു​ധം വ​ച്ച് ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ജ​യ് ബാ​ബു മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ൾ​ക്കാ​ർ കൂ​ടി​യ​തോ​ടെ പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​മ​റി​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ജ​യ് ബാ​ബു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Thiruvananthapuram Medical College Emergency Department Trolley Eight Dare's violence has made him a victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.