ഒഡിഷയിൽനിന്ന് കഞ്ചാവ് കടത്തി വിൽപന നടത്തിവന്ന ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

തിരുവനന്തപുരം: ഒഡിഷയിൽനിന്ന് കഞ്ചാവ് കടത്തി നഗരത്തിൽ വിൽപന നടത്തിവന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ്​ പിടികൂടി. ഒഡിഷയിലെ നയാഗ്ര് ശിക്കാരപൂർ സ്വദേശി ജിതേന്ദ്ര മുഡുലി (24), ഉത്തർപ്രദേശ് സോനഭദ്ര സ്വദേശി സുനിൽകുമാർ (27) എന്നിവരെയാണ് ഒരു കിലോഗ്രാം കഞ്ചാവുമായി സിറ്റി സ്പെഷൽ ആക്​ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്‍റെ സഹായത്തോടെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളായി ജോലി ചെയ്യുന്ന മറവിൽ പ്രതികൾ ഒഡിഷയിൽനിന്ന് കഞ്ചാവ് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന് ഇവിടെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതായി നർകോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന്​ ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നിരന്തരമായുള്ള അന്വേഷണത്തിത്തിനൊടുവിൽ രണ്ടംഗ സംഘം വലയിലാകുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമീഷണർ അങ്കിത് അശോകന്‍റെ നിർദേശപ്രകാരം നർകോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ, ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിൽ വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിൻ, എസ്.ഐ ഉമേഷ്, അനിൽകുമാർ തുടങ്ങിയവരും സ്പെഷൽ ടീം അംഗങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.