പാലം നിർമാണം: വിഴിഞ്ഞത്തുനിന്ന് കപ്പലിൽ മാല ദ്വീപിലേക്ക്‌ കൂറ്റൻ ക്രെയിൻ കൊണ്ടുപോകുന്നു

വിഴിഞ്ഞം: തുറമുഖത്തുനിന്നും ആദ്യമായി കൂറ്റൻ ക്രെയിൻ മാല ദ്വീപിലേക്ക്‌ കപ്പലിൽ കൊണ്ടുപോകുന്നു. ഒരുക്കം പൂർത്തിയായി. ഗുജറാത്തിൽനിന്നുള്ള ക്രെയിനും അനുബന്ധ ഉപകരണങ്ങളും ശനിയാഴ്ച വിഴിഞ്ഞത്തെത്തിച്ചു. മാലിയിലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിനാണ് ക്രെയിൻ കൊണ്ടുപോകുന്നത്. ഗുജറാത്തിൽനിന്ന്​ ടഗ്ഗിൽ കയറ്റിയ ക്രെയിൻ മറ്റൊരു ബാർജിന്‍റെ സഹായത്തോടെയാണ് ഉച്ചയോടെ വിഴിഞ്ഞത്തെത്തിച്ചത്. കസ്റ്റംസ് പരിശോധനകൾ ഉൾപ്പെടെയുള്ളകാര്യങ്ങൾ പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച ക്രെയിനുമായി കൊളംബോയിലേക്കു പുറപ്പെടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഷിപ്പിങ്​ ഏജൻസിയായ സത്യം ഷിപ്പിങ്​ ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് കമ്പനി അധികൃതർ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തുനിന്ന് കപ്പലിൽ ക്രെയിൻ കൊണ്ടുപോകുന്നത് ആദ്യമായാണ്. ഇതു കൊണ്ടുപോകാനുള്ള വിദേശ ടഗ്ഗായ കിക്കി മാലിയിൽനിന്ന്​ രണ്ടു ദിവസം മുമ്പ് വിഴിഞ്ഞത്ത് എത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.