ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു

വിതുര: തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തുരുത്തി വാർഡിൽ . പ്ലാൻ തോട്ടം കോളനിയിൽനിന്ന് ആരംഭിച്ച ജലനടത്തം പുളിച്ചമല, പരപ്പാറ, കണ്ണങ്കര, കടുക്കാമൂട് വഴി ആനപ്പെട്ടി ജങ്​ഷനിലാണ് സമാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിജു അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സുശീല, തുരുത്തി വാർഡ് അംഗം എൻ.എസ്. ഹാഷിം, വികസനസമിതി അംഗങ്ങളായ ആനപ്പെട്ടി ഹുസൈൻ, ഭുവനചന്ദ്രൻ, ഭദ്രം ജി. ശശി, ആനപ്പെട്ടി ജോസ്, ഷഫീർ, വിൽസൺ, ഇടശ്ശേരി തോമസ്, രാജി കണ്ണങ്കര, ബീന വിജയൻ, അശോകൻ പുളിച്ചാമല, ബാലചിത്ര, സുഗതകുമാരി എന്നിവർ ജലനടത്തത്തിന് നേതൃത്വം നൽകി. ഫോട്ടോ : തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തുരുത്തി വാർഡിൽ നടത്തിയ ജലനടത്തവും ജലസഭയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.