കേരള സർവകലാശാല

ടെക്നിക്കൽ സ്റ്റാഫ്: വാക്-ഇൻ ഇന്‍റർവ്യൂ ജൂൺ മൂന്നിലേക്ക് മാറ്റി തിരുവനന്തപുരം: കാര്യവട്ടം കാമ്പസിൽ വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിന് വേണ്ടി ടെക്നിക്കൽ സ്റ്റാഫിനെ കരാറടിസ്​ഥാനത്തിൽ നിയമിക്കുന്നതിന്​ മേയ്​ 30ന് സർവകലാശാല ആസ്​ഥാനത്ത് (പാളയം കാമ്പസിൽ) നടത്താൻ തീരുമാനിച്ചിരുന്ന വാക്-ഇൻ ഇന്‍റർവ്യൂ ജൂൺ മൂന്നിന് രാവിലെ ഒമ്പതിലേക്ക് മാറ്റിയിരിക്കുന്നു. മേഴ്സിചാൻസ്​ പരീക്ഷ ഫീസ്​ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എ, എം.എസ്​സി, എം.കോം, എം.എസ്​.ഡബ്ല്യു, എം.എം.സി.ജെ (അവസാന മേഴ്സിചാൻസ് ​-2010 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ), മേയ്​ 2022 ഡിഗ്രി പരീക്ഷയുടെ രജിസ്​ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ജൂൺ ഏഴുവരെയും 150 രൂപ പിഴയോടെ ജൂൺ 10 വരെയും 400 രൂപ പിഴയോടെ ജൂൺ 14 വരെയും ഓഫ്​ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പിഎച്ച്.ഡി നൽകി വിജയൻ കെ (കൊമേഴ്സ്​), ആനന്ദ കുമാർ എസ്​ (പൊളിറ്റിക്കൽ സയൻസ്​), സ്​മിത ഈപ്പൻ (എജുക്കേഷൻ), അരുൺ രവി (ഇംഗ്ലീഷ്), മഹേഷ് എസ്​ (ബോട്ടണി), ദീജ എസ്​ (ഇസ്​ലാമിക് ഹിസ്റ്ററി) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.