സ്റ്റുഡന്‍റ്​ പൊലീസ് ക്യാമ്പിന് തുടക്കം

ആറ്റിങ്ങൽ: തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൂന്ന് ദിവസം നീളുന്ന എസ്.പി.സി ക്യാമ്പിന് തുടക്കമായി. യോഗം ജില്ല പഞ്ചായത്ത് അംഗം കെ. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഹരികുമാർ അധ്യക്ഷത വഹിച്ചു. മംഗലപുരം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എച്ച്.എല്‍. സജീഷ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ബീനാബീഗം, എച്ച്.എം ഇന്‍ ചാര്‍ജ് ഷീന, ആര്‍. വാമദേവൻ, എസ്. ലിബിന, ജി.സി. ശ്രീലേഖ, സന്തോഷ്​ തോന്നയ്ക്കല്‍, സുരേഷ്​കുമാര്‍, തങ്കമണി എന്നിവര്‍ സംസാരിച്ചു. വ്യത്യസ്ത വിഷയത്തില്‍ വിദഗ്ധര്‍ മൂന്ന് ദിവസം നീളുന്ന ക്യാമ്പില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. Twatl spc thonnakkal hss തോന്നയ്ക്കല്‍ സ്കൂളില്‍ എസ്.പി.സി ക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം കെ. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.