റോഡ് തോടായി, വാഴ നട്ടും വഞ്ചി ഇറക്കിയും പ്രതിഷേധം

ആറ്റിങ്ങൽ: തകർന്ന് വെള്ളക്കെട്ടായ റോഡിൽ കോൺഗ്രസ്‌ കൊല്ലമ്പുഴ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ വെച്ചും ചങ്ങാടം ഇറക്കിയും പ്രതിഷേധിച്ചു. ആറ്റിങ്ങൽ നഗരസഭ പച്ചക്കുളം വാർഡിൽ ഉൾപ്പെടുന്ന കൊല്ലമ്പുഴ-ഇടവാ മഠം പൊന്നറ റോഡിന്‍റെ ദുരവസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം. റോഡ് പൂർണമായും തകർന്ന നിലയിലാണ്. പല ഭാഗത്തും കുഴികൾ രൂപപ്പെട്ടു വെള്ളക്കെട്ടായി. മലിനജലത്തിൽ ചവിട്ടാതെ കടന്നുപോകാൻ കഴിയില്ല. കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് പ്രതിസന്ധി നേരിടുന്നത്. റോഡ് മുഴുവൻ തകർന്നതിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി വൈദ്യുതി ലൈൻ എക്സ്റ്റൻഷൻ നടത്താത്തതിലുമാണ് കോൺഗ്രസ് 166 ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. ബൂത്ത് പ്രസിഡന്റ് ജയകുമാറിന്‍റെ നേതൃത്വത്തിൽ മുൻ കൗൺസിലർ ആർ.എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.എസ്. കിരൺ കൊല്ലമ്പുഴ, സതീഷ് കുമാർ, ശശികുമാർ, അഭിജിത്ത്, സുവിൻ വിജയൻ, ശ്രീവല്ലി, ഭദ്ര എന്നിവർ പങ്കെടുത്തു. റോഡ് പുനർനിർമിക്കാൻ നടപടി ആരംഭിച്ചില്ലെങ്കിൽ നഗരസഭയുടെ മുന്നിലേക്ക് പ്രതിഷേധ പരിപാടികൾ മാറ്റുമെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. Twatl kollampuzha road തകർന്ന്​ വെള്ളക്കെട്ടായി മാറിയ കൊല്ലമ്പുഴ-ഇടവാ മഠം പൊന്നറ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.