വർഗീയതക്കെതിരെ പോരാടാൻ ഗുരുദർശനം പ്രചോദനം -പ്രതിപക്ഷ നേതാവ്

കഴക്കൂട്ടം: താൽക്കാലിക നേട്ടത്തിനുവേണ്ടി രാജ്യത്ത് മതചിന്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായുള്ള പോരാട്ടങ്ങൾക്ക് ശക്തിപകരാൻ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ പ്രചോദനമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 167ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിലെ ഗുരുവി​ൻെറ ജന്മഗൃഹമായ വയൽവാരം വീട്ടിൽ സന്ദർശനം നടത്തി ഗുരുദേവ വിഗ്രഹത്തിൽ പുഷ്‌പാർച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തി​ൻെറ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികളെയും തിരിച്ചറിയണമെന്നും വർഗീയതക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഗുരുദേവ ചിന്തകൾ സഹായകമാകുമെന്നും മതേതരത്വത്തി​ൻെറ പതാകവാഹകരായി മാറാൻ ഗുരുദേവ ദർശനം നെഞ്ചിലേറ്റുന്ന എല്ലാവർക്കും കഴിയട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ എം.എൽ.എ അഡ്വ.എം.എ. വാഹിദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ബോസ്, അണിയൂർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.