വിതുര: കളിയിക്കൽ കേന്ദ്രമായി പുനർജനി െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തനം തുടങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡ് നൽകുകയും മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു. അസോസിയേഷനിലെ എല്ലാ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റും രോഗികളായവർക്ക് ചികിത്സ സഹായവും നൽകി. അസോസിയേഷൻ പ്രസിഡൻറ് ജയൻെറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വിതുര പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഫ്രാറ്റ് വിതുര മേഖല പ്രസിഡൻറ് ജി. ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ശിഹാബ്, വാർഡ് അംഗങ്ങളായ ലൗലി, ഷാഹിദ, ഫോറസ്റ്റ് ഓഫിസർ മധു, കിഷോർ, പ്രഭുകുമാർ, കെ. ബാബു, സിമി, സത്യരാജ് എന്നിവർ സംസാരിച്ചു. IMG-20210823-WA0004 ചിത്രം: പുനർജനി െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തനം വിതുര പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.