ഗുരുപ്രതിമയിൽ ഗവർണർ പുഷ്​പാർച്ചന നടത്തി

ഗുരുചിന്തയുടെ പരിശുദ്ധി വ്യാപിപ്പിക്കണം തിരുവനന്തപുരം: ശ്രീനാരായണ ഗുരുവി​ൻെറ 167ാം ജയന്തിദിനത്തിൽ ഗുരുവി​ൻെറ പ്രതിമയിൽ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ പുഷ്​പാർച്ചന നടത്തി. സാംസ്​കാരിക വകുപ്പിനു​ കീഴിലെ അന്തർദേശീയ ശ്രീനാരായണ ഗുരു പഠന കേന്ദ്രമാണ്​ ചടങ്ങ്​ സംഘടിപ്പിച്ചത്​. വെള്ളയമ്പലം ശ്രീനാരായണ ഗുരുപാർക്കിലെ പ്രതിമയിലായിരുന്നു പുഷ്​പാർച്ചന. ചിന്തകളിലും വാക്കുകളിലും ഗുരുചിന്തയുടെ പരിശുദ്ധി വ്യാപിപ്പിക്കണമെന്ന്​ ജയന്തിദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. വിശ്വഗുരു നിർദേശിച്ച ഉന്നതമായ തത്ത്വങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വി.കെ. പ്രശാന്ത്​ എം.എൽ.എ, വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ, ശിവഗിരി മഠത്തിലെ സ്വാമി ശങ്കരാനന്ദ, ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്​ടർ ഡോ.ബി. സുഗീത എന്നിവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.