പതാക കത്തിച്ചതായി പരാതി

വെള്ളറട: സ്മാരകത്തിലുയര്‍ത്തിയിരുന്ന സി.പി.എം പതാക അഴിച്ച് കത്തിച്ചു. അമ്പൂരി കുട്ടമലയിലാണ് സംഭവം. കുട്ടമല സ്‌കൂളിനു സമീപം സ്ഥാപിച്ചിരുന്ന കാണിപ്പറ്റ് കര്‍ഷക സമര നേതാവ് കുട്ടമല എ.കെ. ഗോപാലന്‍ സ്മൃതി മണ്ഡപത്തില്‍ ഉയര്‍ത്തിയിരുന്ന പതാകയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. അക്രമികളെ ഉടന്‍ അറസ്​റ്റ്​ ചെയ്യണമെന്ന് അമ്പൂരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുടപ്പനമൂട് ബാദുഷ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.