സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം -വി.എം. സുധീരൻ        

പോത്തൻകോട്: മുഖ്യമന്ത്രി പിണറായി വിജയ​ൻെറ തുഗ്ലക്ക് പരിഷ്കാരമാണ് കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന്​ വി.എം. സുധീരൻ. കെ-റെയിലിനെതിരെ മുരുക്കുംപുഴ സമരസമിതി മംഗലപുരം ഗ്രാമപഞ്ചായത്ത്​ ഓഫിസിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലംപള്ളിയിൽ 340 കുടുംബങ്ങൾക്ക്​ പുനരധിവാസം ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ സിൽവർലൈൻ പദ്ധതിയിൽ ഭൂമി നഷ്​ടപ്പെടുന്ന ഇരുപതിനായിരം കുടുംബങ്ങൾക്ക് എങ്ങനെ പുനരധിവാസം നടപ്പാക്കും. പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ച് വേണ്ടത്ര പഠനം നടത്താതെയുള്ള പദ്ധതി വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി പ്രസിഡൻറ്​ എ.കെ. ഷാനവാസ്‌ അധ്യക്ഷനായി. സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ശൈവപ്രസാദ് പ്രതിജ്ഞാവാചകം ചൊല്ലി. ഡി.സി.സി സെക്രട്ടറി കെ.എസ്. അജിത്കുമാർ, ബ്ലോക്ക്‌ പ്രസിഡൻറ്​ എച്ച്.പി. ഷാജി, സമരസമിതി ജില്ല ചെയർമാൻ രാമചന്ദ്രൻ കരവാരം, ഷൈജു, യു.ഡി.എഫ് ചെയർമാൻ ജെഫഴ്സൺ, ബി.എസ്. അനൂപ്, തോന്നയ്ക്കൽ ജമാൽ, എം. മുനീർ, ഹാഷിം, ജി. ഗോപകുമാർ, വസന്തകുമാരി, എസ്. മിനി, ജെ.എം. അഹമ്മദാലി, ഷാജിഖാൻ എം.എ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.