ക്ഷേത്രദർശനം കഴിഞ്ഞുപോയ വീട്ടമ്മ കാറിടിച്ച്​ മരിച്ചു

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുംവഴി കാറിടിച്ച് വീട്ടമ്മ മരിച്ചു. ഓച്ചിറ മേമന കൈലാസ് മുരളിയില്‍ (കൊച്ച അയ്യത്ത്) റിട്ട. ക്യാപ്റ്റൻ കൈലാസ് മുരളീധരൻ പിള്ളയുടെ ഭാര്യ പ്രസന്നകുമാരി (72) ആണ് മരിച്ചത്. ദേശീയപാതയില്‍ ഓച്ചിറ റെയിൽവേ സ്​റ്റേഷൻ റോഡിൽ വെള്ളിയാഴ്ച രാവിലെ ആറിന്​ റോഡ്​ മുറിച്ചുകടക്കുന്നതിനിടെയാണ്​ അപകടം. ഒപ്പമുണ്ടായിരുന്ന വള്ളിക്കീഴ് കീപ്പിനാവിളയില്‍ രാജലക്ഷ്മിയെ പരിക്കുകളോടെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം ഭാഗത്തുനിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ഡോക്ടർ സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പോസ്​റ്റ്​​േമാർട്ടം നടത്തി. മക്കള്‍: സന്തോഷ് കുമാര്‍, സിന്ധു. മരുമക്കള്‍: ബിന്ദു (ശ്രീദേവി), വിജയകുമാര്‍. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.