തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ 40ലധികം വകുപ്പുകളിലായി പ്രതിദിനം എത്തുന്ന നാലായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മെഡിക്കൽ കോളജ് മാസ്റ്റർ പ്ലാനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രാഫിക് അസിസ്റ്റന്‍റ് കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. 720 കോടി രൂപ ചെലവിൽ നടത്തുന്ന വികസന പ്രവർത്തനമാണ് മാസ്റ്റർ പ്ലാൻ. മെഡിക്കൽ കോളജിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ കോളജ് അധികൃതരും പൊലീസും സംയുക്തമായി നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കാനാവശ്യമായ ജാഗ്രത പൊലീസിൻെറ ഭാഗത്തുനിന്നുണ്ടാവണം. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വരുന്ന പ്രധാന റോഡുകളിൽ അനധികൃത പാർക്കിങ് ഉണ്ടാകാതെ നോക്കാൻ സെക്ടർ പെട്രോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുള്ളതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അത്യാഹിത വിഭാഗം പ്രധാന റോഡിലേക്ക് മാറ്റിയതിനാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാൻ തടസ്സമില്ല. മെഡിക്കൽ കോളജ് ട്രാഫിക് സിഗ്നൽ മുതൽ അമ്മയും കുഞ്ഞും പ്രതിമവരെയുള്ള റോഡിൻെറ ഇരുവശങ്ങളിലുമുള്ള പാർക്കിങ് ഒഴിപ്പിച്ചിട്ടുണ്ട്. ഇവർക്ക് താൽക്കാലിക പാർക്കിങ് ഏർപ്പെടുത്തും. മെഡിക്കൽ കോളജ് കാമ്പസ് റോഡിൽ സ്ഥാപിച്ചിരിക്കുന്നത് താൽക്കാലിക ഡിവൈഡറുകളാണെന്നും ഇതിൻെറ പണി പുരോഗമിക്കുകയാണെന്നും ട്രാഫിക് പൊലീസിൻെറ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സംർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.