അധികാരത്തിനുവേണ്ടി ആദർശം അടിയറവെക്കാത്ത നേതാവായിരുന്നു ആർ. ശങ്കർ -കെ. മുരളീധരൻ

അധികാരത്തിനുവേണ്ടി ആദർശം അടിയറവെക്കാത്ത നേതാവായിരുന്നു ആർ. ശങ്കർ -കെ. മുരളീധരൻ തിരുവനന്തപുരം: അധികാരത്തിനുവേണ്ടി ത‍​ൻെറ രാഷ്ട്രീയജീവിതത്തിൽ ഒരിക്കൽപോലും ആദർശം പണയംവെക്കാത്ത നേതാവായിരുന്നു ആർ. ശങ്കറെന്ന് കെ. മുരളീധരൻ എം.പി പ്രസ്​താവിച്ചു. ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ പാളയം ആർ. ശങ്കർ സ്​ക്വയറിലെ ആർ. ശങ്കർ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി 113ാമത് ജന്മവാർഷിക പരിപാടികളുടെ സംസ്​ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് കിരാതഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ്​, മുസ്​ലിം ലീഗ്, പി.എസ്​.പി കൂട്ടുകെട്ടിൽ എം.എൽ.എമാരിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിട്ടും പട്ടം താണുപിള്ളയെ മുഖ്യമന്ത്രി ആക്കി ആർ. ശങ്കർ ഉപ മുഖ്യമന്ത്രി ആയത് ആ കാലഘട്ടത്തിൽ ആർക്കും തന്നെ ചിന്തിക്കാൻ കഴിയുമായിരുന്നില്ല. ഉപമുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തി‍ൻെറ ധനകാര്യരംഗത്ത് ആർ. ശങ്കർ നടത്തിയ പരിവർത്തനമാണ് ഇന്നും മാറി മാറിവരുന്ന സർക്കാറുകൾ കേരളത്തിൽ അടിസ്​ഥാനപരമായി പാലിക്കുന്നതെന്ന് മുരളീധരൻ ഓർമിപ്പിച്ചു. ആർ. ശങ്കറും മന്നത്ത്​ പത്മനാഭനും ചേർന്ന് നടത്തിയ വിമോചനസമരത്തിലുണ്ടായ ജനമുന്നേറ്റമാണ് കമ്യൂണിസ്റ്റ് കിരാതഭരണത്തിന് ആ കാലഘട്ടത്തിൽ അന്ത്യം കുറിച്ചതെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ പറഞ്ഞു. പ്രസിഡന്‍റ്​ അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പാലോട് രവി, കെപി.സി.സി ഭാരവാഹികളായ അഡ്വ. ജി സുബോധൻ, ജി.എസ്​. ബാബു, അഡ്വ. പ്രതാഭചന്ദ്രൻ, മുൻ മന്ത്രി വി.എസ്​. ശിവകുമാർ, കൗൺസിലർ എസ്​.എം. ബഷീർ, അഡ്വ. വിതുര ശശി, മൺവിള രാധാകൃഷ്ണൻ, അമ്പലത്തറ ചന്ദ്രബാബു, മലയിൻകീഴ് വേണുഗോപാൽ, ചാല സുധാകരൻ, ഹരികുമാർ, തൈക്കാട് ശ്രീകണ്ൻ, ചെമ്പഴന്തി അനിൽ, ശ്രീകുമാരി, വഞ്ചിയൂർ രാധാകൃഷ്ണൻ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, സുമകുമാരി, ഡി. അനിൽകുമാർ, അഭനീന്ദ്രനാദ്, ഫൗണ്ടേഷൻ ഭാരവാഹികളായ സി. സുരേന്ദ്രൻ, അഡ്വ. കുന്നുകുഴി സുരേഷ്, അഡ്വ. റ്റി. അജിത്ത്കുമാർ, ഡി. ഘാരിസൺ, ടി.പി. പ്രസാദ്, ഭുവനചന്ദ്രൻനായർ, പൂവച്ചൽ സുധീർ, ഋഷികേശ് എന്നിവർ പങ്കെടുത്തു. ചിത്രം: Pushparchana at R sanker Statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.