കെ.എസ്.യു ജില്ല കമ്മിറ്റി വീട് ​വെച്ച് നൽകി

നെടുമങ്ങാട്: വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുന്ന നിർദന കുടുംബത്തിന് വിദ്യാർഥികളും യുവാക്കളും ചേർന്ന് വീട് വെച്ചു നൽകി. നെടുമങ്ങാട് കായ്പാടി മുളമുക്കിൽ വൃദ്ധ ദമ്പതിമാരായ സാലിക്കും ആബിദക്കുമാണ് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകിയത്. 600 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യത്തോടെയാണ് വീടൊരുക്കിയത്. രണ്ടുവർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്. നാട്ടുകാർ, വിവിധ സംഘടനകൾ തുടങ്ങിയവരിൽനിന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് വീട് നിർമിച്ചത്. സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ലൈഫ് മിഷൻ പദ്ധതി വഴി അപേക്ഷകൾ നൽകിയെങ്കിലും ആവശ്യം വേണ്ട രേഖകൾ ഇവരുടെ പക്കലില്ലായിരുന്നു. തുടർന്നാണ് വിദ്യാർഥികൾ ദൗത്യം ഏറ്റെടുത്തത്. വീടി‍ൻെറ താക്കോൽദാന കർമം കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡൻറ് സെയ്ദലി കായ്പാടി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പാലോട് രവി, കരകുളം കൃഷ്ണപിള്ള, വി.എസ്. ശിവകുമാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ - വീടി‍ൻെറ താക്കോൽദാന കർമം കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.