പോത്തൻകോട്: ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുൻ മന്ത്രിയുമായിരുന്ന അർജുന രണതുംഗ ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിലെത്തും. 23ാമത് നവഒലി ജ്യോതിർദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം ആശ്രമത്തിലെത്തുക. രാവിലെ 10.30ന് ആശ്രമത്തിലെത്തുന്ന രണതുംഗയെ സന്യാസിമാർ സ്വീകരിക്കും. താമരപർണശാലയിൽ പുഷ്പസമർപ്പണം നടത്തിയതിനുശേഷം 11ന് സഹകരണമന്ദിരത്തിലെത്തി ആഘോഷപരിപാടികളിൽ സംബന്ധിക്കും. ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയാണ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചക്ക് 12ന് നടക്കുന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ രണതുംഗ മാധ്യമങ്ങളുമായി സംവദിക്കും. തിരുവനന്തപുരത്ത് തങ്ങിയതിനു ശേഷം അദ്ദേഹം തിങ്കളാഴ്ച കൊച്ചിയിലേക്ക് യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.