നേമം: പ്രാവച്ചമ്പലത്തെ കെ.ടി.ഡി.സി ബിയർ പാർലറിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് പിടിയിലായി. ഇതിൽ ഒരാൾ പ്രാവച്ചമ്പലം ചാനൽക്കര സ്വദേശിയും മറ്റൊരാൾ പള്ളിത്തുറ സ്വദേശിയുമാണ്. ഏപ്രിൽ മാസത്തിൽ രണ്ട് തവണയാണ് പ്രതികൾ സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് 35,000 രൂപയും 10 ബിയർ കുപ്പികളും മോഷ്ടിച്ചത്. ഏപ്രിൽ 19ന് നടന്ന രണ്ടാമത്തെ മോഷണത്തിൽ ബിയർ കുപ്പികൾ ഒന്നിച്ചുകൂട്ടി ഒരു സ്ഥലത്ത് െവച്ചിരുന്നുവെങ്കിലും ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നതോടെ പ്രതികൾ പണംമാത്രം കൈക്കലാക്കിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ പരിശോധന നടത്തിയത്. പി.പി.ഇ കിറ്റ് ധരിക്കുന്നതിന് സമാനമായി ശരീരവും മുഖവും ആകെ മറച്ചാണ് പ്രതികൾ സ്ഥാപനത്തിനുള്ളിൽ കയറിയത്. ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തതായാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.