സഹവാസ ക്യാമ്പ്

നെടുമങ്ങാട്: വേങ്കോട് യു.പി.എസിൽ പൂർവ വിദ്യാർഥി സംഘവും അധ്യാപക രക്ഷാകർതൃ സമിതിയും സംയുക്തമായി കുട്ടികളുടെ സംഘടിപ്പിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലേഖ റാണി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ഡോ. ബി. ബാലചന്ദ്രൻ ഡയക്ടർ ആയിരുന്നു. ഇംഗ്ലീഷിൽ ജയകുമാർ, ചിത്രകലയിൽ സിന്ധു വി. ചന്ദ്രൻ, തിയറ്ററിൽ റെജു ശിവദാസ് ഭാഷയിലും സാഹിത്യത്തിലും ഡോ. ബി. ബാലചന്ദ്രൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. വേങ്കോട് വാർഡ് അംഗം ശ്രീകല പൂർവ വിദ്യർഥിസംഘം പ്രസിഡന്‍റ്​ എസ്.എസ്. ബിജു, മുൻ പഞ്ചായത്ത് പ്രസിഡൻറ് ആർ. പ്രീത, പി.ടി.എ പ്രസിഡൻറ് രാധാകൃഷ്ണൻ, വി.എച്ച്. അനിൽ കുമാർ, കെ. അജയകുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.