ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

തിരുവനന്തപുരം: ഞായറാഴ്ച ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ചൊവ്വാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബും ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പാളയം ജുമാമസ്ജിദിൽ കൂടിയ യോഗത്തിൽ ഇമാം ഷംസുദ്ദീൻ ഖാസിമി (ചീഫ് ഇമാം, ശ്രീകാര്യം മുസ്​ലിം ജമാഅത്ത്), ഹുസൈൻ മൗലവി മുണ്ടക്കയം (ദക്ഷിണ കേരള ജഇയ്യതുൽ ഉലമ), മുഹമ്മദ് ഷിബിലി മൗലവി (ഇമാം, തമ്പാനൂർ ജുമാമസ്ജിദ്), കണിയാപുരം ബദറുദ്ദീൻ മൗലവി, മാഹീൻ മൗലവി വഴുതക്കാട്, ഉവൈസ് അമാനി ശാസ്തമംഗലം, യഹിയ മൗലവി (പ്ലാമൂട് ജുമാമസ്ജിദ്), അനസ് മൗലവി (ഇമാം, വിഴിഞ്ഞം മുസ്​ലിം ജമാഅത്ത്), അമീനുദ്ദീൻ ബാഖവി (കരമന ജുമാമസ്ജിദ്), അൻസർ മൗലവി ഡീസന്‍റ്​ മുക്ക് മഹല്ല്, ഷാഫി (ഇമാം, കൊർദോവ മസ്ജിദ്), അനസ് മൗലവി അൽഖാസിമി (ഇമാം, പരുത്തിക്കുഴി ജുമാമസ്ജിദ്), ഇർഷാദ് മൗലവി, ഷാഫി അൽഖാസിമി (ഇമാം, നേമം ജുമാമസ്ജിദ്) ജെ. ഷഫീർ മൗലവി, മുഹമ്മദ് സക്കരിയ ഖാസിമി, മെഹബൂബ് എം, അൻസാരി എ, ഹാജി ഷെയ്​ഖ്​ സബീബ് (പ്രസിഡന്‍റ്​, പാളയം ജുമാമസ്ജിദ്), ജെ. ഹാരിഫ് (ജനറൽ സെക്രട്ടറി, പാളയം ജുമാമസ്ജിദ് ) തുടങ്ങിയവർ പങ്കെടുത്തു. ഈദുല്‍ ഫിത്ര്‍ ചൊവ്വാഴ്ച- വലിയ ഖാദി തിരുവനന്തപുരം: ഞായറാഴ്ച വൈകീട്ട് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ഈദുല്‍ ഫിത്​ര്‍ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാദി ചന്തിരൂര്‍ വി.എം. അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയ പള്ളിയില്‍ കൂടിയ ഇമാമുമാരുടെയും മഹല്ല്​ ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു. പി. എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, പാനിപ്ര ഇബ്രാഹീം മൗലവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഇ.പി. അബൂബക്കര്‍ ഖാസിമി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂര്‍, മോഡേണ്‍ അബ്ദുല്‍ ഖാദര്‍ ഹാജി, എം. അബ്ദുറഷീദ് ഹാജി തുടങ്ങി നിരവധി ഇമാമുമാരും മഹല്ല്​ ഭാരവാഹികളും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.