ഐ.എൻ.എൽ മില്ലത്ത്​ സാന്ത്വനം റമദാൻ റിലീഫ്​

തിരുവനന്തപുരം: യു.എ.ഇ,​ ഐ.എം.സി.സി കമ്മിറ്റിയുടെ സഹകരണത്തോടെ ഐ.എൻ.എൽ ജില്ല കമ്മിറ്റി നടത്തുന്ന മില്ലത്ത്​ സാന്ത്വനം റമദാൻ റിലീഫ്​ പദ്ധതിയിൽ ആയിരത്തോളം കുടുംബങ്ങൾക്ക്​ പെരുന്നാൾ കിറ്റും ധനസഹായവും വിതരണം ചെയ്തു. മന്ത്രി അഹമ്മദ്​ ദേവർകോവിൽ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സൺ റഹീം അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ ​ എം.എം. മാഹീൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എൽ.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എസ്​.എം. ബഷീർ, ഐ.എൻ.എൽ ജില്ല വൈസ്​ പ്രസിഡന്‍റ്​ സഫറുല്ലാ ഖാൻ, സെക്രട്ടറി യൂസുഫ്​ ബീമാപള്ളി, ​എൻ.എൽ.യു ജില്ല പ്രസിഡന്‍റ്​ കബീർ പേട്ട, എൻ.പി.എൽ ജില്ല പ്രസിഡന്‍റ്​ ഷാഹുൽ ഹമീദ്​ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം സ്വാഗതവും സെക്രട്ടറി സലീം നെടുമങ്ങാട്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.