സംസ്‌കാരത്തെ ഉള്‍ക്കൊണ്ട്​ മുന്നോട്ടുപോകാന്‍ എല്ലാവരും തയാറാകണം -പി.എസ്. ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: സംസ്‌കാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന്‍ എല്ലാവരും തയാറാകണമെന്ന്​ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എതിര്‍ത്തവര്‍, ഇപ്പോള്‍ അദ്ദേഹത്തെ കാണാന്‍ മത്സരിക്കുകയാണ്. കേരളത്തില്‍ ഹിന്ദുവെന്ന് ഉച്ചരിക്കുന്നത് എന്തോ അപരാധമാണ് എന്ന തരത്തിലുള്ള രാഷ്ട്രീയമാണ് നിലവിലുള്ളതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. രാജ്യത്തെ കഷണം, കഷണമാക്കണമെന്ന മുദ്രാവാക്യം വിളിച്ചവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചവര്‍, പി.സി. ജോര്‍ജിനെ അറസ്റ്റ്​ചെയ്യാന്‍ തിടുക്കംകാട്ടി. ആര്‍.എസ്.എസിനോടുള്ള മാധ്യമങ്ങളുടെ വെറുപ്പ്, ജാതിക്കതീതമായി ആര്‍.എസ്.എസ് ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ്​ പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. പി.സി. ജോര്‍ജിനുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ശാസ്തമംഗലം അജിത്ത് കുമാറിനെ ചടങ്ങില്‍ വി. മുരളീധരന്‍ ആദരിച്ചു. എം. ഗോപാല്‍ അധ്യക്ഷത വഹിച്ചു. എന്‍. നീലകണ്ഠന്‍ മാസ്റ്റര്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍, കെ. രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.