കിളിമാനൂർ: മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മടവൂർ പുലിയൂർക്കോണം കിഴക്കനേല പേരയിൽ വീട്ടിൽ ശശിയെ (58) ആണ് പള്ളിക്കൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. പൊലീസ് പറയുന്നത്: പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ പശുവിനെ കെട്ടിയത് സംബന്ധിച്ചുള്ള വഴക്കിനെതുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിരോധത്തിൽ മടവൂർ പുലിയൂർക്കോണം കിഴക്കനേല തറട്ടയിൽവീട്ടിൽ അരവിന്ദാക്ഷനെ (52) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അരവിന്ദാക്ഷൻ കൃഷിയിടത്തിൽ ജോലിചെയ്യവെ പ്രതി വെട്ടുകത്തിയുമായെത്തി തറയിൽ തള്ളിയിട്ടശേഷം കഴുത്തിനുനേരെ വെട്ടുകയാ യിരുന്നു. ഒഴിഞ്ഞുമാറിയ അരവിന്ദാക്ഷന്റെ വലതുകണ്ണിനുതാഴെ പരിക്കേറ്റു. തുടർന്ന് പ്രതി വെട്ടുകത്തിയുടെ കൈപിടി കൊണ്ട് മർദിച്ചു. ഇടിയുടെ ആഘാതത്തിൽ അരവിന്ദാക്ഷൻെറ വാരിയെല്ല് പൊട്ടുകയും ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പള്ളിക്കൽ ഐ.എസ്.എച്ച്.ഒ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സാഹിൽ, ബാബു, എ.എസ്.ഐ സജിത്ത്, സി.പി.ഒ സുജിത്, അജീസ്, ബിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.