വിഴിഞ്ഞം: തെന്നൂർക്കോണത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. നഗരസഭയുടെ വിഴിഞ്ഞം സോണലിലെ ആരോഗ്യവിഭാഗം താൽക്കാലിക ജീവനക്കാരായ അനിൽകുമാർ, ഡി. ശാന്തി, ബി. സുകു, ഡി. ലതാംബിക എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ജീവനക്കാരുടെ കൈകൾക്കും കാലുകൾക്കും ഒടിവു പറ്റിയിട്ടുണ്ട്. ഇടിച്ച വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർ സഞ്ചരിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളെയും എതിരെ വന്ന ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.