ശ്രീകാര്യം: ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവത്കരണം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി മനുഷ്യമതിൽ തീർത്തു. ലാഭകരമായി പ്രവർത്തിക്കുന്ന മിനിരത്ന കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ ലാറ്റക്സ് പൊതുമേഖലയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ടാണ് മനുഷ്യമതിൽ തീർത്തത്. തിരുവനന്തപുരം ആക്കുളത്തെ ഫാക്ടറിമുതൽ ഉള്ളൂർവരെ മൂന്നര കിലോമീറ്റർ ദൂരത്തിൽ നൂറുകണക്കിന് പേർ മനുഷ്യമതിലിൽ അണിനിരന്നു. ബി.എം.എസ് ഒഴികെയുള്ള വിവിധ ട്രേഡ് യൂനിയനുകൾ സംയുക്തമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ജീവനക്കാരും കുടുംബാംഗങ്ങളും ബഹുജനങ്ങളും പ്രതിജ്ഞ ചൊല്ലി. സി. ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മനുഷ്യമതിൽ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.