കെ.എസ്.ആർ.ടി.സിയിൽ കരട് സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2018 മുതൽ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നത് കെ.എസ്.ആർ.ടി.സി പുനരുജ്ജീവിപ്പിച്ചു. കെ.എസ്.ആർ.ടി.സിയിൽ യൂനിയനുകളുമായി നടത്തിയ ശമ്പള ചർച്ചയുടെ ഭാ​ഗമായി ഒപ്പിട്ട കരാറിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോഷൻ നൽകുന്നത് പുനഃസ്ഥാപിച്ചത്​. പല തസ്തികകളിലും യോ​ഗ്യരായ ആളില്ലാത്തത് ഓപറേഷ​െന ബാധിക്കു​െന്നന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രമോഷൻ നൽകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഹെഡ് ​െവഹിക്കിൾ സൂപ്പർവൈസർ, വെഹിക്കിൾ സൂപ്പർവൈസർ, ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ, സൂപ്രണ്ട് തുടങ്ങിയ സൂപ്പർവൈസറി തസ്തികകളിൽ സ്ഥാനക്കയറ്റം നൽകുന്നതിന് പരി​ഗണിക്കുന്ന, സീനിയോറിറ്റി അനുസരിച്ചുള്ള ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. www.keralartc.com എന്ന വെബ്സൈറ്റിൽ ലിസ്റ്റ് ലഭ്യമാണ്. പരാതിയുള്ളവർ വിവരം മേയ് 21ന് വൈകുന്നേരം നാലിനകം യൂനിറ്റധികാരികൾക്ക് നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.