പണാപഹരണക്കേസ്: സർക്കാർ ജീവനക്കാരന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സംസ്ഥാന കാർഷിക വില നിർണയ ബോർഡിന്‍റെ പണം വ്യാജ ഒപ്പിട്ട്​ തട്ടിയെടുത്ത കേസിൽ എൽ.ഡി ക്ലർക്കിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം സ്വദേശി വിപിൻ തങ്കപ്പന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷയാണ്​ തിരുവനന്തപുരം അഡീ.സെഷൻസ് കോടതി ജഡ്‌ജി കെ.എൻ. അജിത്കുമാർ തള്ളിയത്​. സർക്കാർ ജീവനക്കാരനായ പ്രതി സംസ്ഥാന കാർഷിക വില നിർണയ ബോർഡിലെ എൽ.ഡി ക്ലർക്കാണ്. ബി.ടെക് ബിരുദമുള്ള പ്രതി 2021 മുതൽ ബാങ്കിലെ ജീവനക്കാരുടെയും ഓഫിസ് പ്രവർത്തനത്തിനുള്ള പണം ലഭിക്കുന്നതിനുള്ള ജോലികളാണ് കൈകാര്യം ചെയ്‌തിരുന്നത്‌. ജില്ല ട്രഷറിയിൽ നിന്ന്​ പണം കാർഷിക ബാങ്കിലെ സെക്രട്ടറിയുടെ ഒപ്പ് വ്യാജമായി ഇട്ട ശേഷം സെക്രട്ടറിയുടെ ഓഫിസിലെ ഔദ്യോഗിക രേഖകൾ ഉപയോഗിച്ച് ഓൺലൈനായി സബ്‌മിറ്റ് ചെയ്യുകയും അങ്ങനെ 18 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ്​ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.