വർക്കല: പൗരാണിക ക്ഷേത്ര സങ്കല്‍പങ്ങളില്‍ നിന്നും പ്രതിഷ്ഠാ രീതികളില്‍ നിന്നും വ്യതിചലിച്ചായിരുന്നു ശ്രീനാരായണ ഗുരു ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തിയതെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ഗുരുധര്‍മ പ്രചാരണ സഭാസെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ്. വിദ്യാഭ്യാസ വികസന കേന്ദ്രവും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്കൂളിങ്ങും നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിങ് കോളജും സംയുക്തമായി വര്‍ക്കലയില്‍ സംഘടിപ്പിച്ച യുടെ അംഗങ്ങള്‍ക്കായി ശിവഗിരി മഠത്തില്‍ നടത്തിയ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രഫ.എം.വി. നടേശന്‍, പ്രഫ.പി.കെ. മാധവന്‍, ഡോ.എം.സി. ഇന്ദുചൂഡന്‍ എന്നിവരും പങ്കെടുത്തു. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നെത്തിയ ക്യാമ്പംഗങ്ങള്‍ ശാരദാമഠത്തിലും വൈദിക മഠത്തിലും മഹാസമാധിയിലും ദര്‍ശനം നടത്തി. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉള്‍പ്പെടെയുള്ള സന്യാസിമാർ അതിഥികളെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.