തിരുവനന്തപുരം: തിരുമല 110 കെ.വി.ജി.ഐ.എസ് സബ്‌സ്റ്റേഷന്റെ നിർമാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചൊവ്വാഴ്ച നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷതവഹിക്കും. പ്രസരണ ശൃംഖല ശക്തിപ്പെടുത്തി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. പുന്നയ്ക്കാമുകളിലുള്ള തിരുമല സബ്സ്റ്റേഷനില്‍ കുറഞ്ഞ സ്ഥലം ഉപയോഗപ്പെടുത്തി ആധുനിക സാങ്കേതികതയില്‍ അധിഷ്ഠിതമായ ജി.ഐ.എസ്, സബ്‌സ്റ്റേഷന്‍ ഓട്ടോമേഷന്‍ എന്നിവ നടപ്പാക്കും. നിലവില്‍, കാട്ടാക്കട 220 കെ.വി സബ്‌സ്റ്റേഷനില്‍നിന്നുള്ള വൈദ്യുതിയാണ് കാട്ടാക്കട 110 കെ.വി സബ്‌സ്റ്റേഷന്‍ വഴി തിരുമലയില്‍ എത്തിക്കുന്നത്. ഈ വൈദ്യുതി പവര്‍ ഹൗസ്, വട്ടിയൂര്‍ക്കാവ്, വിഴിഞ്ഞം എന്നീ 66 കെ.വി സബ്‌സ്റ്റേഷനുകളിലേക്കും പേയാട്, കരമന എന്നിവിടങ്ങളിലെ 33 കെ.വി സബ്സ്റ്റേഷനുകളിലേക്കും തിരുമലയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കളിലേക്കും നല്‍കിവരുന്നു. പരുത്തിപ്പാറ 110 കെ.വി സബ്‌സ്റ്റേഷനില്‍നിന്നുള്ള 66 കെ.വി ലൈനുകള്‍ 110 കെ.വി തലത്തിലേക്ക് ഉയര്‍ത്തി പ്രസരണനഷ്ടം കുറക്കാനുള്ള പ്രവൃത്തികള്‍ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.