തിരുവനന്തപുരം: പുതിയ ദേശീയവിദ്യാഭ്യാസ നയം രാജ്യത്തെ തച്ചുടക്കാനുള്ളതല്ല, മറിച്ച് ലോകത്തിലെ മാറ്റങ്ങളെ ഉൾക്കൊണ്ട് നവീകരിക്കാനുള്ളതാണെന്ന് ശ്രീനാരായണ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. മുഹമ്മദ് പാഷ. ശിവഗിരിമഠം കൺവെൻഷൻ സൻെററിൽ മൂന്നു ദിവസമായി നടന്നുവരുന്ന അധ്യാപക വിദ്യാഭ്യാസ ശിൽപശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. വിവിധ സെഷനുകളിൽ ഡോ. ചാന്ദ് കിരൺസലൂജ, ഡോ. രാജീവ് പാണ്ഡ, ഡോ.പി.കെ. മാധവൻ, ഡോ. അച്യുത് ശങ്കർ, എ. വിനോദ്, ഡോ. ഗീതാകുമാരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. കാര്യശാലയിൽ രൂപപ്പെട്ട നിർദേശങ്ങൾ സമാപന സമ്മേളനത്തിൽ ഡോ. മാലിനി, എൻ.സി.ടി.ഇ ചെയർമാൻ ഡോ.കെ.കെ. ഷൈൻ, അംഗം ജോബി ബാലകൃഷ്ണൻ എന്നിവർക്ക് കൈമാറി, ഡോ.പി.സി. രേണുക, ഡോ. ബിന്ദു, പി.പി. രാജേഷ് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.