ഉപതെരഞ്ഞെടുപ്പ്: നാല് വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം

തിരുവനന്തപുരം: ജില്ലയില്‍ മേയ്​ 17 ന് വോട്ടെടുപ്പ് നടക്കുന്ന പൂവാര്‍ പഞ്ചായത്തിലെ അരശുംമൂട്, അതിയന്നൂര്‍ പഞ്ചായത്തിലെ കണ്ണറവിള, കല്ലറ പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഉത്തരവിറക്കി. വോട്ടെടുപ്പ് അവസാനിക്കുന്ന ആറിന്​ തൊട്ട് മുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിനമായ മേയ്​ 18 നുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മേയ്​ 17ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഉപതെരഞ്ഞെടുപ്പ് ദിനമായ 17ന്​ വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അർധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ്​ സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേയ്​ 16, 17 തീയതികളിലും വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേയ്​ 18 നും പ്രാദേശിക അവധി ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.