ചരമം 1 അബ്ദുൽ ഹക്കീം

ചരമം 1 അബ്ദുൽ ഹക്കീം വർക്കല: സാംസ്കാരിക പ്രവർത്തകനും തിരുവനന്തപുരം ഐ.ജി ഓഫിസിലെ റിട്ട. സൂപ്രണ്ടുമായിരുന്ന അയിരൂർ വിളപ്പുറം സരിഗയിൽ അബ്ദുൽ ഹക്കീം (86) നിര്യാതനായി. ദീർഘകാലം ജമാഅത്തെ ഇസ്​ലാമി ആറ്റിങ്ങൽ, വർക്കല ഏരിയ സമിതിയംഗമായും കായൽപ്പുറം കാർക്കുൻ ഹൽഖ നാസിമായും പ്രവർത്തിച്ചു. വിളപ്പുറം നൂറുൽ ഇസ്‌ലാം മദ്റസ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ്, വിളപ്പുറം ഗാർഡൻ സിറ്റി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി, വിളപ്പുറം ന്യൂ സഫാ മോഡൽ സ്കൂൾ പ്രിൻസിപ്പൽ, കായൽപ്പുറം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അംഗം, വർക്കല കരുണ പാലിയേറ്റീവ് കെയറിന്റെ പ്രഥമ ചെയർമാൻ, വെൽഫെയർ പാർട്ടി കായൽപ്പുറം യൂനിറ്റ് പ്രസിഡന്റ്, 'മാധ്യമം' ഏരിയ കോഓഡിനേറ്റർ തുടങ്ങിയ സേവനപ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ: ആബിദബീവി. മക്കൾ: അബുൽ നാസ്, സബീന, സൈറ, സമീറ, ത്വാലിബ് (യൂത്ത് ഇന്ത്യ അബൂദബി, പ്രവാസി വെൽഫെയർ അബൂദബി), പരേതരായ തൻസീൽ, സജീന. മരുമക്കൾ: ജമീല,ഫാറൂക്ക്, ബിനീസ്, ഫസിൽ, സിറാജ്, നസ്നി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.