representational image

പുലർച്ച ട്രെയിനിറങ്ങിയ യാത്രക്കാര​െൻറ പണം രണ്ടംഗസംഘം കവർന്നു

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പു​ല​ർ​ച്ച ട്രെ​യി​നി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​െൻറ പ​ണം വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​വ​ർ​ന്നു. സം​ഘ​ത്തിെൻറ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​ൻ ത​ച്ചോ​ട്ടു​കാ​വ് കൂ​ത്ത​തോ​ട്ട് മ​ന്ത്ര​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ശ്രീ​ക​ണ്ഠേ​ശ്വ​ര ഹൗ​സി​ൽ ബി​ജു​വാ​ണ് മ​ർ​ദ​ന​ത്തി​നും മോ​ഷ​ണ​ത്തി​നും ഇ​ര​യാ​യ​ത്.

പ​വ​ർ​ഹൗ​സ് റോ​ഡ് ഓ​വ​ർ​ബ്രി​ഡ്​​ജി​ന് അ​ടി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ എ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ബി​ജു​വിെൻറ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 8000 രൂ​പ അ​ക്ര​മി​ക​ൾ കൊ​ണ്ടു​പോ​യി.

ട്രെ​യി​ൻ ഇ​റ​ങ്ങി​യ ബി​ജു പ​വ​ർ​ഹൗ​സ് റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ന് അ​ടു​ത്തേ​ക്ക് പോ​ക​വെ അ​ജ​ന്ത തി​യ​റ്റ​ർ റോ​ഡി​ൽ നി​ന്നും ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം അ​ടു​ത്ത് എ​ത്തി നെ​യ്യാ​റ്റി​ൻ​ക​ര പോ​കാ​നു​ള്ള വ​ഴി ചോ​ദി​ച്ചു. ഇ​തി​നി​ട​യി​ൽ പി​റ​കി​ലി​രു​ന്ന​യാ​ൾ ഇ​റ​ങ്ങി കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്യു​മെൻറു​ക​ളും മ​റ്റും പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ച്ചു. പി​ടി​വ​ലി​ക്കി​ട​യി​ൽ ബി​ജു താ​ഴെ വീ​ണു. ഇ​തോ​ടെ സം​ഘം ബി​ജു​വി​നെ മ​ർ​ദി​ച്ചു.

മ​ർ​ദ​ന​ത്തി​നി​ട​യി​ൽ പ​ണം ക​വ​ർ​ന്ന സം​ഘം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. മ​ർ​ദ​ന​ത്തി​ൽ മു​ഖ​ത്ത് ഉ​ൾ​പ്പെ​ടെ ബി​ജു​വി​ന് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ച സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഈ ​ഭാ​ഗ​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ത​മ്പാ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി ബി​ജു സ​ഹാ​യം തേ​ടി. തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്തി​യി​ല്ല. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും പി​ടി​ച്ചു​പ​റി സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ ത​ട​സ്സ​മാ​യി.

Tags:    
News Summary - man robbed who got off the train in the morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.