ശ്രീനാരായണഗുരുവിൻെറ167ാമത് ജയന്തി ആഘോഷിച്ചു കഴക്കൂട്ടം: ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ശ്രീനാരായണഗുരുവിൻെറ167ാ മത് ജയന്തി ജന്മഗൃഹമായ ചെമ്പഴന്തിയിൽ ആഘോഷിച്ചു. ആഘോഷപരിപാടികൾക്ക് തിരുവോണദിനത്തിൽ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തി തുടക്കം കുറിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങളിൽ പൂജാകർമങ്ങൾക്ക് മാത്രമാണ് പ്രാധാന്യം നൽകിയത്. അന്നദാനം, കലാപരിപാടികൾ, ജയന്തി ഘോഷയാത്ര തുടങ്ങിയ പ്രധാന ജയന്തി ആഘോഷച്ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു. ജയന്തി ദിനമായ ഇന്നലെ രാവിലെ ആറിന് വിശേഷാൽ പൂജയും രാവിലെ 11ന് വിശേഷാൽ ഗുരുപൂജയും നടന്നു. വൈകീട്ട് നാലിന് ഗുരു യാത്രക്ക് ഉപയോഗിച്ചിരുന്ന റിക്ഷയുടെ മാതൃകയും വഹിച്ചുകൊണ്ട് വയൽവാരം വീട് പ്രദക്ഷിണം ചെയ്തുള്ള പ്രതീകാത്മക ജയന്തി ഘോഷയാത്രയും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരുന്നു ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ക്യാപ്ഷൻ: IMG-20210823-WA0047.jpg പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെമ്പഴന്തി വയൽവാരം വീട്ടിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.