പൊങ്കാലക്കിടെ സാരിയില്‍ തീ പടര്‍ന്ന് വയോധികക്ക്​ പരിക്ക്

പൊങ്കാലക്കിടെ സാരിയില്‍ തീ പടര്‍ന്ന് വയോധികക്ക്​ പരിക്ക്

നേമം: ആറ്റുകാല്‍പൊങ്കാലക്കിടെ സാരിയില്‍ നിന്ന്​ തീ പടര്‍ന്ന് വയോധികക്ക്​ ഗുരുതര പരിക്കേറ്റു.  കരമന നെടുങ്കാട് സോമന്‍ നഗര്‍ സ്വദേശി സരോജം (70) ആണ് പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം. നെടുങ്കാടുള്ള വീടിനു മുന്നിലാണ് സരോജം പൊങ്കാലയിട്ടത്.

പൊങ്കാലയാരംഭിക്കുന്ന വേളയില്‍ വീട്ടില്‍നിന്ന്​ വെള്ളമെടുക്കാന്‍ തിരിയുന്നതിനിടെ സാരിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന്​ തീ പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്. 30 ശതമാനമാണ് ഇവര്‍ക്കു പൊള്ളലേറ്റത്. ഉടന്‍തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags:    
News Summary - aged women got in juries in fire while offering pongala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.