സമര വിജയത്തിനായി പൊങ്കാലയിട്ട് ആശമാർ

സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാലയിടുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർക്ക്​ അഭിവാദ്യം അർപ്പിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി

സമര വിജയത്തിനായി പൊങ്കാലയിട്ട് ആശമാർ

തിരുവനന്തപുരം: 33 ദിവസം നീണ്ട തങ്ങളുടെ അതിജീവന സമരം വിജയിക്കണമെന്ന പ്രാർഥനയോടെ ആശവർക്കർമാർ ആറ്റുകാലമ്മയ്‌ക്ക്‌ പൊങ്കാല അർപ്പിച്ചു. സെക്രട്ടേറിയറ്റിന്​ മുന്നിൽ തങ്ങളുടെ സമരവേദിയിലാണ്‌ അതിജീവന പൊങ്കാല അർപ്പിച്ചത്‌. 32 ദിനരാത്രങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി ദേവിക്ക്‌ അർപ്പിച്ചതെന്ന്‌ ആശമാർ പറയുന്നു. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരാനാണ്‌ ആശമാരുടെ തീരുമാനം. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം നടത്തി സമരം കടുപ്പിക്കാനാണ് നീക്കം. അരിയും ശർക്കരയും അടക്കമുള്ള പൊങ്കാല കിറ്റ്‌ ബുധനാഴ്‌ചയാണ്‌ കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി സമരവേദിയിൽ എത്തിച്ചത്‌. സുരേഷ്‌ ഗോപി.

ആശ വർക്കർമാരെ തൊഴിലാളികളായി പ്രഖ്യാപിച്ചത്‌ കേന്ദ്രമല്ല സിക്കിമാണെന്നും അതുപോലെ പ്രഖ്യാപിക്കാൻ സംസ്‌ഥാന സർക്കാരിനോട്‌ പറയൂവെന്നും സുരേഷ്‌ഗോപി പ്രതികരിച്ചു. കെ.കെ. രമ എം.എൽ.എ, വി.എസ്‌ ശിവകുമാർ, എൻ.കെ പ്രേമചന്ദ്രൻ എം.പി, മഹിള കോൺഗ്രസ്‌ നേതാവ്​ ശോഭന, ബി.ജെ.പി നേതാവ്‌ രാജീവ്‌ ചന്ദ്രശേഖറും ആശമാർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആശമാരെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്ന്‌ രാജീവ്‌ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. രാജ്യം മൊത്തം സംസാരിക്കുന്നത്‌ ആശമാരുടെ സമരത്തെക്കുറിച്ചാണെന്ന്‌ എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

Tags:    
News Summary - ASHA protesters offered Attukal ponkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.