തിരുവനന്തപുരം: ഓട്ടോയിലേക്ക് ചെളിവെള്ളം തെറിപ്പിച്ചെന്നാരോപിച്ച് കാർ തടഞ്ഞുനിർത്തി ഓടിച്ചിരുന്നയാളിെൻറ തലയിലേക്ക് ഓട്ടോ ഡ്രൈവർ റോഡിലെ ചെളിവെള്ളം കോരി ഒഴിച്ചതായി പരാതി. എസ്.സി.ഇ.ആർ.ടി റിട്ട. അസിസ്റ്റൻറ് പ്രഫസർ എൻ.കെ. സത്യപാലനാണ് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. കമലേശ്വരം ടോൾ ഗേറ്റിന് സമീപത്ത് െവച്ച് കാർ ഓട്ടോയെ ഓവർടേക്ക് ചെയ്യുന്നതിനിടെ റോഡിലെ ചെളിവെള്ളം ഒാട്ടോയിലേക്ക് തെറിപ്പിച്ചെന്നാരോപിച്ച് കാർ തടഞ്ഞുനിർത്തിയത്. തുടർന്ന് ഓട്ടോ ഡ്രൈവർ റോഡിലെ ചെളിവെള്ളം കപ്പിൽ കോരിയെടുത്ത് കാർ ഓടിച്ചിരുന്ന സത്യപാലെൻറ തലയിലൂടെ ഒഴിച്ചതായാണ് പരാതി.
ഷർട്ടിലും കാറിനുള്ളിൽ ചെളിവെള്ളം വീണതോടെ ഇരുവരും ഏറെനേരം വാക്കുതർക്കമുണ്ടായി. ഇതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം സ്തംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.