ബാലരാമപുരം: നെയ്യാർ ഇറിഗേഷൻ കനാലിനരികിൽ കൈവരി സ്ഥാപിക്കണമെന്നാവശ്യം ശക്തം. കനാലിനരികിലൂടെ പോകുന്ന വാഹനം അൽപം ശ്രദ്ധതെറ്റിയാൽ ഇരുപതടിയിലേറെ താഴ്ചയുള്ള കനാലിലേക്ക് പതിക്കുന്ന സ്ഥിതിയാണ്.
വേണ്ടത്ര സുരക്ഷയില്ലാതെയാണ് പലരും കാനലിനരികിലൂടെയുള്ള റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്. ബാലരാമപുരം, ആറലുംമൂട് തേമ്പാമുട്ടം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലാണ് കൈവരി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നത്. പുന്നക്കാട് പ്രദേശത്ത് മുമ്പ് കൈവരിയില്ലാത്ത കനാലിൽ വാഹനങ്ങൾ പതിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കാട് കയറി കിടക്കുന്നതിനാൽ കനാലിന്റെ വശങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.