വി​ഴി​ഞ്ഞം റോ​ഡി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡി​ന് താ​ഴെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യം

വ്യാപാരികളും യാത്രക്കാരും ദുരിതത്തിൽ; ബാലരാമപുരം-വിഴിഞ്ഞം റോഡിൽ മാലിന്യം കുന്നുകൂടുന്നു

ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​രം മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ പ​ഴ​യ വി​ല്ലേ​ജ് ഓ​ഫി​സ്​ കെ​ട്ടി​ട​ത്തി​നു​മു​ന്നി​ൽ കു​ന്നു​കൂ​ടി​യ മാ​ലി​ന്യം വ്യാ​പാ​രി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. വി​ഴി​ഞ്ഞം റോ​ഡി​ലെ ഈ ​മാ​ലി​ന്യ​ത്തി​ന് സ​മീ​പ​ത്ത് കൂ​ടി ദു​ർ​ഗ​ന്ധം​മൂ​ലം മൂ​ക്കു​പൊ​ത്താ​തെ ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

മാ​ലി​ന്യം നി​ക്ഷേ​പി​ച്ചാ​ൽ പി​ഴ​യീ​ടാ​ക്കു​മെ​ന്ന ബോ​ർ​ഡി​ന് താ​ഴെ​യാ​ണ്​ മാ​ലി​ന്യ​നി​ക്ഷേ​പം. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​മി​ല്ല. മാ​ലി​ന്യം കു​ന്നു​കൂ​ടി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്​ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

പൊ​തു​നി​ര​ത്തു​ക​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് മാ​ലി​ന്യ​ക്കൂ​മ്പാ​ര​മു​യ​രു​ന്ന​ത്. മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യു​ന്ന​തി​ന് ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്ന് കാ​മ​റ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി. ​മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, റെ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ, ഹ​രി​ത​ക​ർ​മ​സേ​ന ഉ​ൾ​പ്പെ​ടെ വി​വി​ധ സം​ഘ​ട​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളി ക​ട​ന്നു​ക​ള​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​ണ് രാ​ത്രി​കാ​ല സ്​​ക്വാ​ഡു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞം റോ​ഡി​ലെ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ന്നു.

Tags:    
News Summary - Garbage piles up on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.