തിരുവനന്തപുരം: ദേവാലയങ്ങൾ പ്രാർഥനാനർഭരമാക്കി ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി വിശ്വാസികൾ. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്മസ് തിരുക്കർമ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്മസ് കരോളും ഉണ്ടാകും.
പി.എം.ജി ലൂര്‍ദ് ഫൊറോന പള്ളിയിലെ ക്രിസ്മസ് തിരുക്കർമ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ചൊവ്വാഴ്ച രാത്രി 10.30നു പള്ളിയങ്കണത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന തിരുക്കർമ്മങ്ങളിൽ ലൂര്‍ദ് ഫൊറോന വികാരി ഫാ.മോര്‍ളി കൈതപ്പറമ്പില്‍, സഹവികാരിമാരായ ഫാ. റോബിന്‍ പുതുപ്പറമ്പില്‍, ഫാ. റോണ്‍ പൊന്നാറ്റില്‍ എന്നിവര്‍ സഹകാര്‍മികരാകും.
ബുധനാഴ്ച രാവിലെ 5.30നും 7.15നും ആഘോഷമായ വിശുദ്ധ കുര്‍ബാനയുണ്ടാകും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാത്രി 11.30ന് തിരുക്കർമ്മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികത്വം വഹിക്കും. ബുധനാഴ്ച രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുര്‍ബാനയുണ്ടാകും. വഴുതക്കാട് കാര്‍മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ രാത്രി 11ന് ആഘോഷമായ ക്രിസ്മസ് ദിവ്യബലി നടക്കും. ബുധനഴ്ച രാവിലെ 6.30നും 8.30നും 11നും (ഇംഗ്ലീഷ്) വൈകീട്ട് നാലിനും 5.30നും ദിവ്യബലിയുണ്ടാകും.
വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തില്‍ ചൊവ്വാഴ്ച രാത്രി 11.30ന് ക്രിസ്മസ് തിരുക്കർമ്മങ്ങള്‍ ആരംഭിക്കും. ബുധനാഴ്ച രാവിലെ ഏഴിനും വൈകീട്ട് 5.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
പാളയം സമാധാനരാജ്ഞി ബസിലിക്കയിലെ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴിനും, തമലം തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ക്രിസ്തുമസ് ശുശ്രൂഷകള്‍ രാത്രി 8.30നും വെള്ളൂര്‍ക്കോണം ലാ സാലേത് മാതാ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ക്രിസ്മസ് ശുശ്രൂഷകള്‍ രാത്രി ഒമ്പതിനും ആരംഭിക്കും.
അരുവിക്കര സെന്റ് ജോസഫ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ചൊവ്വാഴ്ച രാത്രി ആറിനും മണ്ണന്തല സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മലങ്കര കത്തോലിക്കാ പള്ളിയിൽ രാത്രി ഒമ്പതിനും ശ്രീകാര്യം സെന്റ് ജോസഫ് എമ്മാവൂസ് ദേവാലയത്തില്‍ രാത്രി പത്തിനും ക്രിസ്മസ് ശുശ്രൂഷകള്‍ ആരംഭിക്കും. ക്രിസ്മസ് ദിനത്തില്‍ രാവിലെ 6.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.