അമ്പലത്തറ: മദ്യലഹരിയിൽ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എസ്.ഐയോട് തട്ടിക്കയറി സി.ഐ. സീനിയർ ഉദ്യോഗസ്ഥെനന്നറിയാതെ സി.െഎയെ ജൂനിയർ എസ്.ഐ അസഭ്യം പറയുകയും ചെയ്തു. സംഭവം വിവാദമായതോടെ രഹസ്യമായി ഒതുക്കാൻ ബന്ധപ്പെട്ടവർ ശ്രമം തുടങ്ങി. നാർകോട്ടിക്സ് സി.ഐയാണ് മദ്യലഹരിയിൽ പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐയോട് തട്ടിക്കയറിയത്. വാക്കുതർക്കം കൈയാങ്കളിയുടെ വക്കുവരെ എത്തി. ഇന്നലെ വൈകീട്ട് കുമരിചന്തക്ക് മുമ്പിൽ െവച്ചായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന സി.ഐ കിഴക്കേകോട്ടയിൽ നിന്നാണ് ഒാേട്ടായിൽ കുമാരിച്ചന്ത ഭാഗത്തെത്തിയത്. ഓട്ടക്കുള്ളിൽ മദ്യാസക്തിയിൽ ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് ഓട്ടോഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പട്ടു. എന്നാൽ താൻ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യാത്ര തുടർന്നു.
കുമരിച്ചന്ത എത്തിയപ്പോൾ പൂന്തുറ എസ്.ഐയു സംഘവും അവിടെ പട്രോളിങ് നടത്തുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവർ വാഹനം നിർത്തി എസ്.ഐയോടും സംഘത്തോടും കാര്യം പറഞ്ഞു. എസ്.ഐ എത്തി വിവരങ്ങൾ ചോദിച്ചപ്പോഴാണ് സി.െഎ ക്ഷുഭിതനായി തട്ടിക്കയറിയത്. ബഹളംകേട്ട് നാട്ടുകാർ എത്തിയതോടെ എസ്.ഐ തന്നെ സി.െഎയെ അനുനയിപ്പിച്ച് ഓട്ടോയിൽ കയറ്റി വിട്ടു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പൂന്തുറ സി.ഐ പിന്നീട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.