പോത്തൻകോട്: കോവിഡ് മൂലം മരിച്ച പോത്തൻകോട് സ്വദേശിയുടെ മരണം കോവിഡ് മരണമാണെന്ന് സ്ഥിരീകരിക്കാതെ ആരോഗ്യവകുപ്പ്. പോത്തൻകോട് പണിമൂല അയനത്തിൽ അനിൽകുമാർ കോവിഡ് ചികിത്സയിലിരിക്കെ മേയ് ആറിന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് മരിച്ചത്.
അനില്‍കുമാറിന് കോവിഡ് ബാധിച്ചത് ഏപ്രില്‍ 28 നായിരുന്നു. എന്നാൽ, അനില്‍കുമാര്‍ കോവിഡ് മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്ന ഒരു രേഖയും ബന്ധുക്കളുടെ കൈവശമില്ല. കൈയിലുള്ള മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണവുമില്ല. അനിൽകുമാർ മരിച്ചശേഷവും അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആരോഗ്യവകുപ്പില്‍നിന്ന് മൂന്നുതവണ ഫോണ്‍ വന്നതായി അനിൽകുമാറിെൻറ ഭാര്യ മായ പറഞ്ഞു. അനിൽകുമാർ മരിച്ച് 17 ദിവസം കഴിഞ്ഞശേഷം ആരോഗ്യസ്ഥിതി അന്വേഷിച്ച് ഫോൺ കോളുകൾ വന്നതായി വാർഡ് മെംബർ ഷീജ പ്രതികരിച്ചു.
മരണമുണ്ടായി രണ്ടുമാസമായിട്ടും അനില്‍കുമാറിനെ കോവിഡ് മൂലം മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വാർഡ് മെംബർ പറഞ്ഞു. അനില്‍കുമാറിെൻറ മരണത്തോടെ ഭാര്യയുടെയും ഏഴാം ക്ലാസിൽ പഠിക്കുന്ന ഏകമകൾ അനാമികയുടെയും ജീവിതം ദുരിതത്തിലായി. കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് സര്‍ക്കാര്‍ ധനസഹായത്തിന് തീരുമാനിച്ചാലും അത് കിട്ടുമോയെന്ന ആശങ്കയിലാണ് അനിൽകുമാറിെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.